Monday, May 20, 2024
spot_img

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും നവജാത ശിശുക്കളുടെ മരണം ; ഇരട്ടക്കുട്ടികൾ ആണ് പ്രസവത്തിനിടെ മരിച്ചത്

ആലപ്പുഴ: മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ വീണ്ടും നവജാത ശിശുക്കൾ മരിച്ചു.കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ ആണ് പ്രസവത്തിനിടയിൽ മരിച്ചത്.അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്.എന്നാൽ മരണത്തെക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല

പ്രസവ ചികിത്സയോട് അനുബന്ധിച്ചു 4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്.എന്നാൽ വേദന കൂടിയതോടെ ഇന്ന് പറഞ്ഞിരുന്ന ശസ്ത്രക്രിയ ഇന്നലെ വൈകിട്ട് തന്നെ നടത്തുകയായിരുന്നു.പുറത്തെടുത്തപ്പോഴേയ്ക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്നാണു ആശുപത്രി അധികൃതർ പറയുന്നത്.ഇതുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് .

Related Articles

Latest Articles