കൊല്ലം : കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്.പിഎഫ്ഐ പ്രവർത്തകൻ നിസാറുദ്ദീന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. നിർണ്ണായകമായ രേഖകളാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. ഡയറിയും തിരിച്ചറിയൽ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു
പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

