Monday, January 12, 2026

വാട്സ്ആപ്പില്‍ വോയ്സ് നോട്ട് ഇനി സ്റ്റാറ്റസ് ആക്കാം; മറ്റു ഫീച്ചറുകളും , വമ്പൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ മാറ്റങ്ങൾ. ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനുള്ള ഫീച്ചറുകൾ കൊണ്ടു വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.നിലവിൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ചിത്രങ്ങളും വീഡിയോകളും മാത്രമാണ് പങ്കുവയ്ക്കാൻ കഴിയുന്നത്.നിലവിൽ ചില ഐഒഎസ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പുറത്തിറക്കി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലേക്ക് 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഒരു വോയ്‌സ് ക്ലിപ്പ് പോസ്റ്റ് ചെയ്യാനാകും. വാട്ട്‌സ്ആപ്പ് ചാറ്റിന് സമാനമായി ഇനി മുതൽ സ്റ്റാറ്റസ് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ എടുക്കുമ്പോൾ ഒരു മൈക്രോഫോൺ ഐക്കൺ ദൃശ്യമായിത്തുടങ്ങും. അതേ സമയം വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ നിങ്ങൾ ആർക്കൊക്കെ സെൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതിനനുസരിച്ചായിരിക്കും ഷെയർ ചെയ്യാനാകുക എന്നും റിപ്പോർട്ടിൽ പറയുന്നു.

വാട്സ് ആപ്പിൽ വോയ്സ് ക്ലിപ്പുകൾ ഷെയർ ചെയ്യാനായി പ്രൈവസി സെറ്റിങ്സിൽ നിങ്ങൾക്ക് ആവശ്യമുള്ള കോൺടാക്ടുകൾ തിരഞ്ഞെടുക്കാനാകും. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റിലേക്ക് പങ്കിടുന്ന വോയ്‌സ് നോട്ടുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.വരാനിരിക്കുന്ന ഈ വാട്ട്‌സ്ആപ്പ് ഫീച്ചർ ഐഒഎസ് ഉപയോക്താക്കൾക്കായി മാത്രമല്ല ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. സ്റ്റാറ്റസ് അപ്‌ഡേറ്റിലേക്ക് വോയ്‌സ് ക്ലിപ്പ് ഷെയർ ചെയ്യാനുള്ള ഓപ്ഷനുകൾ ഇനി വരുന്ന അപ്‌ഡേറ്റിൽ ലഭ്യമാകും.

Related Articles

Latest Articles