Wednesday, May 15, 2024
spot_img

രാജ്യത്ത് 39,361 പേര്‍ക്ക് കൂടി കോവിഡ്; 416 മരണം; യുപിയിൽ വെറും മൂന്ന് കേസുകൾ മാത്രം; മുൾമുനയിൽ കേരളം

ദില്ലി: രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.416 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,20,967 ആയി. നിലവില്‍ 4,11,189 രോഗികളാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 35,968 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയർന്നിട്ടുണ്ട്. 34 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 43.51 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇന്നലെ 18 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

എറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തത് കേരളം തന്നെയാണ്. 1.40 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരു ദിവസം വെറും മൂന്ന് കേസുകളും കൊറോണ വൈറസ് മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles