അതിവേഗം പടരുന്ന കൊവിഡ് വൈറസ്; യു.കെയിലേക്കുള‌ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

ദില്ലി: കൊറോണ വൈറസിന്റെ പുതിയ ഭാവമാറ്റം ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ നടപടികളുമായി ഇന്ത്യ. അതിവേഗം വൈറസ് രോഗം പകരുന്ന യു.കെയിലേക്കുള‌ള വ്യോമയാന ഗതാഗതത്തിന് തല്‍ക്കാലം വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഈ വര്‍ഷം അവസാനം വരെയാണ് വിലക്ക്. ട്രാന്‍സി‌റ്റ് വിമാനങ്ങള്‍ക്കും വിലക്കുണ്ട്. നാളെ അര്‍ദ്ധരാത്രി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് യുകെയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
അതേസമയം കൊറോണ വൈറസിന്റെ പുതിയ രൂപാന്തരത്തെക്കുറിച്ച്‌ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കരുതല്‍ നടപടി എന്ന നിലക്കാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ലണ്ടനെ തികച്ചും ഒറ്റപ്പെടുത്തുകയാണ്. നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതെന്ന് കരുതപ്പെടുന്ന പുതിയ ഇനം വൈറസിനെ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ മിക്ക രാജ്യങ്ങളും ലണ്ടനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളുമായി എത്തിക്കഴിഞ്ഞു. പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തന്നെ ഒഴിവാക്കികഴിഞ്ഞു. ചരക്കു ഗതാഗതം കൂടി താറുമാറായതോടെ ബ്രിട്ടനില്‍ പല വസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകുവാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. നേരത്തേയുള്ളതിനേക്കാള്‍ മാരക വ്യാപനശേഷിയാണ് ജനിതക മാറ്റത്തിലൂടെ വൈറസിന് സംഭവിച്ചത്. 70 ശതമാനത്തിലേറെയാണ് വ്യാപനശേഷി. അതേസമയം വ്യാപന ശേഷി കൂടുന്നതിനനുസരിച്ച്‌ മരണ നിരക്ക് കൂടുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരണ നിരക്കില്‍ മാറ്റമില്ലെന്നാണ് ബ്രിട്ടന്‍ അറിയിക്കുന്നത്. നിലവിലെ വാക്‌സിനുകള്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലെ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. ഞായറാഴ്ച മാത്രം 13000 പേര്‍ക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലണ്ടന്‍ മേഖലയിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

60 minutes ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

5 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

20 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

20 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

20 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

21 hours ago