Tuesday, May 21, 2024
spot_img

മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും; വാര്‍ഡാകെ അടച്ചിടില്ല; സം​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ പുതുക്കി. 10 അംഗങ്ങളിൽ കൂടുതലുള്ള ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടയിൻമെന്‍റ് സോണാക്കും. 100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെയും മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനാണ് തീരുമാനം.

വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയ രീതി. ഫ്ലാറ്റ്, വ്യവസായ സ്ഥാപനങ്ങള്‍, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി നിയന്ത്രണം ചുരുങ്ങും. 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ അ​ഞ്ച് രോ​ഗ​ബാ​ധി​ത​രെ​ങ്കി​ൽ അ​വി​ടം ക്ല​സ്റ്റ​റാ​യി പ​രി​ഗ​ണി​ക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles