Saturday, September 19, 2026

ആം ആ​​ദ്മിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്ത ബന്ധം ! ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്

ദില്ലി : ആം ആ​​ദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നു. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സാന്ധവൻ ഖലിസ്ഥാൻ ഭീകരൻ ഹർജിത് സിം​ഗ് ബജ്‌വയുമായി കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്.

2022 സെപ്റ്റംബറിൽ കാനഡയിലെ മോൺട്രിയലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഫോണിലൂടെ ചർച്ചയുടെ ഭാ​ഗമായതായും സൂചനയുണ്ട്. ഇതിന് പിന്നാലെ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ നിന്ന് ആം ആ​​ദ്മിക്ക് 5 ദശലക്ഷം യുഎസ് ഡോളറിലധികം ഫണ്ട് ലഭിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഖലിസ്ഥാൻ റഫറണ്ടം വോട്ടർ രജിസ്ട്രേഷൻ പ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന നിബന്ധനയൊടെയാണ് ഭീകരസംഘടന പണം നൽകിയതെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles