Friday, May 17, 2024
spot_img

നവീകരിച്ച ജിഎസ്ടി ഫോമുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍; റിട്ടേണ്‍ ഫയലിങില്‍ മാറ്റം വരും

തിരുവനന്തപുരം: നവീകരിച്ച ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍. ഉദയ്ഭാസ്‌കര്‍. പുതുക്കിയ ജിഎസ്ടി ഫോമുകളെ കുറിച്ചും പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ജിഎസ്ടി ദായകരുമായി നടത്തിയ പരിശീലന പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 3.8 ലക്ഷത്തില്‍ പരം സ്ഥാപനങ്ങളാണ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളത്. പുതുക്കിയ ഫോമുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കാന്‍ വരും ദിവസങ്ങളിലും പരിശീലനം സംഘടിപ്പിക്കുമെന്ന് കെ.ആര്‍. ഉദയ്ഭാസ്‌കര്‍ അറിയിച്ചു.

Related Articles

Latest Articles