Tuesday, October 20, 2026

പുതിയ സഭ .. പുതിയ തുടക്കം .. അക്ഷരമാലാക്രമത്തിൽ പതിനാറാമത് നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം : കേരളത്തിന്റെ പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു. രാവിലെ ഒൻപതു മണിയോടെയാണ് നിയമസഭാ മന്ദിരത്തിൽ പ്രത്യേക സഭാനടപടികളോടെ ചടങ്ങുകൾ ആരംഭിച്ചത്. പ്രോടേം സ്പീക്കറായി നിയമിതനായ ജി. സുധാകരന്റെ സാന്നിധ്യത്തിൽ അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നത്. കളമശ്ശേരി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആണ് സഭയിൽ ആദ്യമായി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ ബുധനാഴ്ച രാജ്ഭവനിൽ വെച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാകുന്നത്. പുതിയ സാമാജികർ അധികാരമേറ്റെടുക്കുന്നതോടെ നിയമസഭയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമാകും. അതേസമയം, സഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും

Related Articles

Latest Articles