Sunday, November 1, 2026

കേരള രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രം! സ്പീക്കർ തെരഞ്ഞെടുപ്പിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥി ; ബി ബി ഗോപകുമാർ മത്സരിക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ബിജെപിയുടെ നിയുക്ത എംഎൽഎ ബി.ബി. ഗോപകുമാർ ചാത്തന്നൂർ എംഎൽഎയായിസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റ് എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, എന്നിവർ അക്ഷരമാല ക്രമത്തിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും.സഭയിൽ അംഗബലമുറപ്പിച്ചതിന് പിന്നാലെ കേരള ചരിത്രത്തിലാദ്യമായി സ്പീക്കർ പദവിയിലേക്ക് ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്നുവെന്ന പ്രഖ്യാപനവും ഇതോടൊപ്പം പുറത്തുവന്നു. ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി.

നാളെ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ബി. ഗോപകുമാർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാദ്ധ്മങ്ങളോട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാർട്ടിയുടെ നിരന്തരമായ പ്രവർത്തനത്തിന്റെയും അണികളുടെ കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ ചരിത്രനേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ തങ്ങളെ വിശ്വസിച്ചേൽപ്പിച്ച മുപ്പത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആവശ്യങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപി എംഎൽഎമാർ നിയമസഭയിലേക്ക് എത്തിയത്. മുതിർന്ന നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അണിനിരന്ന പ്രകടനമായി കാൽനടയായാണ് ഇവർ നിയമസഭാ മന്ദിരത്തിലേക്ക് നീങ്ങിയത്.

Related Articles

Latest Articles