Saturday, January 10, 2026

കൊവിഡ് രോഗികള്‍ക്ക് ധൈര്യമായി വോട്ട് ചെയ്യാം ; സർക്കാർ വിജഞാപനം പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള നിയമമായി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. ഇതിന് വൈകിട്ട് അഞ്ചു മുതല്‍ ആറുവരെയുള്ള ഒരു മണിക്കൂര്‍ വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ കൊവിഡ് രോഗികള്‍ക്ക് തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും.

Related Articles

Latest Articles