ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി മോദി ഇന്ന് ശിലാസ്ഥാപനം നടത്തി. ശൃംഗേരിയിൽ നിന്നുള്ള പുരോഹിതന്മാർ ഭൂമി പൂജക്ക് കാർമികത്വം വഹിച്ചു.
ന്യൂദില്ലിയില്‍ ഇന്ത്യാഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂര പരിധിയിലാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിര്‍മ്മിക്കും. ചില കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും പുതുക്കിപ്പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. കേന്ദ്ര പാര്‍പ്പിട നഗര കാര്യ മന്ത്രാലയത്തിനു കീഴിലാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ നടത്തിപ്പ്.
ഭൂമി പൂജയുടെ ചടങ്ങുകൾ ഹിന്ദു പാരമ്പര്യം അനുസരിച്ചാണ് നടത്തിയത്. . ശ്രീംഗേരിയിൽ നിന്നുള്ള ശ്രീ ശരദാ പീഠത്തിൽ നിന്നുള്ള പുരോഹിതരുടെ സംഘം വിവിധ പൂജകൾ നടത്തി. ശിലാസ്ഥാപനച്ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻ മറ്റു പല മതനേതാക്കളും എത്തിയിരുന്നു. ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിക്കാനുള്ള ചുമതല കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിമാരായ പ്രഹ്ലാദ് ജോഷിക്കായിരുന്നു. ഭൂമി പൂജാ ചടങ്ങിനോടനുബന്ധിച്ച് പൂജകൾ നടത്താനുള്ള തയ്യാറെടുപ്പിനായി ആറ് പുരോഹിതരുടെ സംഘം ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് നടന്ന ചടങ്ങിൽ ശൃംഗേരിയിൽ നിന്നുള്ള പുരോഹിതന്മാർ ഗുരു പൂജ, ഗണപതി പൂജ, പുണ്യ വച്ചന, ആദികേശ പൂജ, അനന്ത പൂജ, വരാഹ പൂജ, ഭുവനേശ്വരി പൂജ എന്നി പൂജാ കർമ്മങ്ങൾ നടത്തി. ‘സർവ്വ ധർമ്മ പ്രാർത്ഥനയും’ (അന്തർ-വിശ്വാസ പ്രാർത്ഥന) ഇന്ന് ചടങ്ങിന്റെ ഭാഗമായി നടത്തുകയുണ്ടായി. വിവിധ മതവിശ്വാസികളായ മതനേതാക്കൾ പ്രാർത്ഥന ചൊല്ലുകയും പുതിയ കെട്ടിടത്തിനായി അനുഗ്രഹം നൽകുകയും ചെയ്തു.

