Wednesday, September 30, 2026

മെസിയെ അവഹേളിച്ച് ക്രിസ്ത്യാനോയുടെ സഹോദരി

അർജൻറീന: ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ യുവന്റസ് ലയണൽ മെസിയുടെ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. മത്സരത്തിൽ ക്രിസ്ത്യാനോ രണ്ടു ഗോളുകളും നേടിയിരുന്നു. കുറേ കാലങ്ങൾക്കു ശേഷം ലയണൽ മെസിക്കെതിരെ വിജയം നേടിയതിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ സഹോദരിയും സന്തോഷം പങ്കു വെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് സഹോദരിയായ എൽമ അവൈറോ തന്റെ സഹോദരന്റെ വിജയം ആഘോഷമാക്കിയത്. എന്നാൽ ആ പോസ്റ്റിനു വൻ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സൂപ്പർതാരമായ ലയണൽ മെസി ക്രിസ്ത്യാനോ റൊണാൾഡോയുടെ മുന്നിൽ മുട്ടുകുത്തി നിന്നു ആരാധിക്കുന്ന ചിത്രമാണ് കാതിയ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. എന്റെ രാജാവ്, എന്റെ അഭിമാനം എന്ന അടിക്കുറുപ്പും ചിത്രത്തിന് നൽകിയിരുന്നു. മുൻപും തന്റെ സഹോദരന് അർഹിക്കുന്ന നേട്ടങ്ങൾ കിട്ടാത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ എൽമ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Related Articles

Latest Articles