Friday, May 3, 2024
spot_img

വിപണി ശക്തിപ്പെടുത്താനുള്ള പുതിയ നീക്കവുമായി മോദി സര്‍ക്കാര്‍

ദില്ലി: സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഭീതിക്കിടെ, പരിഷ്‌കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഉദ്ദേശം.

2013 ന് ശേഷം ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഇക്കഴിഞ്ഞ പാദത്തിലുണ്ടായത്. 2019- 20 ലെ ജൂലൈ- സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ച. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പുതിയ പദ്ധതികളുടെ പഠനത്തിലാണെന്നും ഫണ്ട് തയ്യാറായാലുടന്‍ ഇത് ഈ പദ്ധതികളിലേക്ക് നിക്ഷേപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ ടാസ്‌കുകള്‍ പൂര്‍ത്തിയായെന്നും ഡിസംബര്‍ 15 നകം കുറഞ്ഞത് പത്ത് പദ്ധതികള്‍ക്ക് പണം കൈമാറുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2014 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാരിന് എന്നാല്‍, ഈ ലക്ഷ്യം നേടാനായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സര്‍ക്കാര്‍ 2025 ല്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles