Saturday, May 18, 2024
spot_img

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന; പുതിയ വൈറസ് ബാധിക്കുന്നത് യുവാക്കളെ, എട്ട് രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തു

ജനിതകമാറ്റത്തിലൂടെ വ്യാപനശേഷി വർദ്ധിപ്പിച്ച പുതിയ ഇനം കൊറോണ വൈറസ് എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും എന്തൊക്ക മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണെന്നും ലോകാരോഗ്യ സംഘടന റീജിയണൽ ഡയറക്ടർ പറഞ്ഞു. ഇപ്പോഴത്തെ പുതിയ ഇനം കൊറോണ വൈറസ് കൂടുതല്‍ ബാധിക്കുന്നത് ചെറുപ്പക്കാർക്കിടയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ യുകെയ്ക്കു പുറമെ എട്ട് യൂറോപ്യൻ രാജ്യങ്ങളിലാണ് കൊറോണ വൈറസിന്റെ പുതിയ ഇനം കണ്ടെത്തിയിരിക്കുന്നത്.

ഈ പ്രത്യേക സാഹചര്യത്തില്‍ കനത്ത ജാഗ്രത ഓരോരുത്തരും പുലര്‍ത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. സാമൂഹിക അകലം പാലിക്കുക, മാസ്കുകള്‍ ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുക എന്നിവ കൃത്യമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ രണ്ടാം വരവിലൂടെ ഭയപ്പെടുത്തുന്ന കൊറോണ ലോകമെങ്ങും പരന്നേക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. ഇത്തരത്തില്‍ വൈറസ് വീണ്ടും വ്യാപിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles