Tuesday, September 29, 2026

കുട്ടികള്‍ക്കെതിരായ ലെെംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ; വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; നിർണായക നിയമപരിഷ്കാരവുമായി യുഎഇ

അബുദാബി: യു എ ഇ 50-ാം വാര്‍ഷികാചരണങ്ങളുടെ ഭാഗമായി വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാണിജ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ നിയമ നിര്‍മാണങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

അതേസമയം കുട്ടികളാണ് ഇരകളെങ്കില്‍ വധശിക്ഷ വരെ ശിക്ഷ നടപ്പാക്കാവുന്നതാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.ഇര 18 വയസ്സിന് താഴെയുള്ളവരോ, വികലാംഗരോ, ആക്രമണം പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലോ ആണെങ്കില്‍, ശിക്ഷ പത്ത് വര്‍ഷത്തില്‍ കുറയാത്തതും 25 വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷയായും ഉയരും. കുറ്റകൃത്യം നടക്കുന്നത് ജോലിസ്ഥലത്തോ പഠനസ്ഥലത്തോ, സംരക്ഷണ കേന്ദ്രങ്ങളിലോ ആണെങ്കില്‍ ശിക്ഷ കൂടുതല്‍ കഠിനമാകും.

അതേസമയം അവിവാഹിതബന്ധത്തിന് പുറത്തുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ പുതിയ ഭേദഗതി കുറ്റവിമുക്തമാക്കുന്നു, ബന്ധത്തിന്റെ ഫലമായി ഗര്‍ഭം ധരിക്കുന്ന ഏതൊരു കുട്ടിയും അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യും. വിവാഹേതരമായ ദാമ്പത്യത്തിലൂടെ ഗര്‍ഭധാരണമുണ്ടായാല്‍, ആ രാജ്യത്തിന്റെ ബാധകമായ നിയമങ്ങള്‍ കണക്കിലെടുത്ത്, ഏതെങ്കിലും ഒരു ദേശീയതയുള്ള രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി വിവാഹം കഴിക്കുകയോ ഒറ്റയ്ക്കോ കൂട്ടായോ അംഗീകരിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ജനിയ്ക്കുന്ന കുട്ടിക്ക് തിരിച്ചറിയല്‍ പേപ്പറുകളും യാത്രാ രേഖകളും നല്‍കുകയും വേണം. ഇത് പരാജയപ്പെട്ടാല്‍ ഇവര്‍ ക്രിമിനല്‍ നടപടിക്ക് വിധേയരാവുകയും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിയ്ക്കണം. യു.എ.ഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്‌. 40 ഓളം നിയമങ്ങളാണ് പരിഷ്‌കരിച്ചത്.

Related Articles

Latest Articles