Thursday, May 16, 2024
spot_img

വരാനിരിക്കുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനം; മനുഷ്യരാശി ഗുരുതര ഭീഷണിയിൽ: ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഐ പി സി സി റിപ്പോര്‍ട്ട് പുറത്ത്

ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് യു എ‌ൻ കാലാവസ്ഥാ റിപ്പോർട്ട്. കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. വര്‍ധിച്ചു വരുന്ന താപതരംഗങ്ങളും വരള്‍ച്ചയും പേമാരിയും ചുഴലിക്കാറ്റും വരും കാലങ്ങളില്‍ ഇന്ത്യയിലും ഉപഭൂഖണ്ഡത്തിലുടനീളം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐ പി സി സി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ ഭൂമിയുടെ അമിത ചൂഷണം തടയുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായും ബയോസയന്‍സ് ജേണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തില്‍ അവര്‍ പറയുന്നു. നൂറ്റി ഏഴുപത് വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലം ആണ് ഇപ്പോൾ ഭൂമിയിലെന്നും റിപ്പോർട്ട് പറയുന്നു. ഭൂമിയെ രക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു,

കഴിഞ്ഞ 2,000 വര്‍ഷങ്ങളില്‍ മറ്റേതൊരു 50 വര്‍ഷത്തേക്കാളും വേഗത്തില്‍ 1970 മുതല്‍, ആഗോള ഉപരിതല താപനില ഉയര്‍ന്നിട്ടുണ്ടെന്ന് രചയിതാക്കള്‍ പറയുന്നു. വനശീകരണം, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍, മഞ്ഞുപാളികളുടെ ഉരുക്കം തുടങ്ങിയ 31 ഘടകങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles