Wednesday, May 8, 2024
spot_img

വെറ്റിനറി സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസിലർ ! ഡോ. കെ .എസ് അനിലിനെ വിസിയായി നിയമിച്ച് ഗവർണർ

ഡോ. കെ .എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ച് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ സീനിയർ പ്രൊഫസറാണ് ഡോ. കെ .എസ് അനിൽ. ഡോ. പി.സി. ശശീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് നിയമനം.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദ്ദനത്തിനുമിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ അന്ന് സർവകലാശാലാ വിസിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പുതിയ വൈസ് ചാൻസലറായി ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചു. എന്നാൽ മാർച്ച് 25-ന് അദ്ദേഹം ​ഗവർണർക്ക് രാജിക്കത്ത് കൈമാറി. രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു പി സി ശശീന്ദ്രന്‍റെ രാജി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഗവർണർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. 33 വിദ്യാർത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവിറക്കിയത് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം വിസിയുടെ ഉത്തരവിൽ അവരെ കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു . വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം. പി സി ശശീന്ദ്രൻ രാജി വച്ചതിന് പിന്നാലെ ഉത്തരവ് പിൻവലിക്കുകയും ചെയ്തു.

ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കുസാറ്റ് സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സീനിയർ പ്രൊഫസർ ഡോ. വി.പി. ജഗതിരാജിന് നൽകി. ഡോ. മുബാറക് പാഷ രാജിവെച്ച പശ്ചാത്തലത്തിലാണ് നിയമനം. യുജിസി. ചട്ടം ലംഘിച്ചുള്ള നിയമനത്തെച്ചൊല്ലി ഡോ. പാഷയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഗവർണറുടെ വിചാരണയ്ക്കു മുമ്പ് പാഷ രാജിവെച്ചു. ഇത് ഗവർണർ അംഗീകരിച്ചില്ല. ഒടുവിൽ വിചാരണ നടപടികൾക്കു വിധേയമായി രാജി അംഗീകരിക്കുകയായിരുന്നു.

Related Articles

Latest Articles