Tuesday, September 22, 2026

ആലപ്പുഴയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടി കണ്ടെത്തി; അമ്മയെന്ന് സംശയിക്കുന്ന യുവതി ചികിത്സയിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തി. തുമ്പോളി ജംങ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പറക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുട്ടിയെ കണ്ടത്.

പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ അന്വേഷണത്തിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച് അധികസമയമായിട്ടില്ലെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെന്ന് സംശയിക്കുന്ന യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles