Wednesday, May 15, 2024
spot_img

ദില്ലിയിൽ കെട്ടിടം തകർന്ന് മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

ദില്ലി: നിർമ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഏഴു പേർ ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ദില്ലി അഗ്നിശമന സേന ഉദ്യോഗസ്ഥൻ രവീന്ദർ സിംഗ് വ്യക്തമാക്കി.

രക്ഷപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തി. ഡിറ്റക്ടർ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്ന് എൻഡിആർഎഫ് അറിയിച്ചു.

അമിതഭാരമാണ് കെട്ടിടം തകരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles