Friday, May 17, 2024
spot_img

പ്രതിഷ്ഠാദിനം; ശബരിമല നട തുറന്നു.

പത്തനംതിട്ട:പ്രതിഷ്ഠാ വാർഷിക ദിനത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു.നാളെയാണ് പ്രതിഷ്ഠാദിനം.പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.

ഓൺലൈൻ ബുക്കിംഗിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക.ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കും.മിഥുനമാസ പൂജകൾക്കായി ഈ മാസം 14 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.19 ന് രാത്രിയാണ് തിരുനട അടയ്ക്കുക.

Related Articles

Latest Articles