തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്. ഒരു നിശ്ചിത തീയതിയ്ക്കുശേഷം അപേക്ഷ നൽകുന്നതിന് സാധിക്കില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വാസ്തവവിരുദ്ധമെന്നും അധികൃതർ അറിയിച്ചു
പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനുവേണ്ടിയുമുള്ള ഓൺലൈൻ അപേക്ഷകൾ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല. റേഷൻ കാർഡ് ഓൺലൈൻ അപേക്ഷകൾ അപേക്ഷകരുടെ സൗകര്യാർഥം എപ്പോഴും സമർപ്പിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

