Thursday, November 26, 2026

സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായി ഇനി പി. സതീദേവി; ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും.

സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു ഇവർ.

സ്ത്രീധന പീഡനം സംബന്ധിച്ച്‌ പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചിരുന്നു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജി വച്ചത് .

അതേസമയം കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles