Wednesday, May 15, 2024
spot_img

കെ എസ് ആർ ടി സി യിൽ നിന്ന് 5098 സ്ഥിരനിയമങ്ങൾ ഒഴിവാക്കാൻ നീക്കം; സ്വിഫ്റ്റിൽ താൽക്കാലിക നിയമനങ്ങൾ തുടരും; ഇടതുപക്ഷ നയവും പൊതുമേഖലാ സ്നേഹവുമെല്ലാം പ്രസംഗത്തിൽ മാത്രം. പിണറായിക്കാലത്ത് കെ എസ് ആർ ടി സി യിൽ മാത്രം വെട്ടിക്കുറക്കുന്നത് 13000 ത്തിലേറെ തസ്തികകൾ

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ 5098 സ്ഥിര നിയമനങ്ങൾ ഒഴിവാക്കാനും സ്വിഫ്റ്റിൽ താൽക്കാലിക നിയമനം കൂട്ടാനും സർക്കാർ ശ്രമം. ഇനി വിരമിക്കുന്ന ജീവനക്കാർക്ക് പകരം നിയമനമുണ്ടാകില്ല. ഇതോടെ കെ എസ് ആർ ടി സി ക്ക് പുതിയ ബസ്സുകളോ നിയമങ്ങളോ ഉണ്ടാകില്ലെന്നുറപ്പായി. അഞ്ചുവർഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആർ.ടി.സി.യിൽ വെട്ടിക്കുറച്ചത്.ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് മാനേജ്‌മെന്റ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്.

നിലവിൽ 3776 ബസുകളും 26,036 ജീവനക്കാരാണുള്ളത്. സിംഗിൾഡ്യൂട്ടി വ്യാപകമാക്കിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകൾ ഓടിക്കാനാകും. 2022 മെയിലെ കണക്കുകൾ പ്രകാരം 9552 ഡ്രൈവർമാരും 9030 കണ്ടക്ടർമാരുമാണുള്ളത്. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറുമ്പോൾ 7650 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും മതി. ഈ പരിഷ്കരണംകൂടി വരുമ്പോൾ പിണറായിസർക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകൾ 13,090 ആവും. 2016-ൽ ഇടത് സർക്കാർ അധികാരത്തിൽവരുമ്പോൾ 34,028 സ്ഥിരംജീവനക്കാരും 9500 എം പാനൽ ജീവനക്കാരുമുണ്ടായിരുന്നു. കോടതിവിധിയെ തുടർന്ന് എം പാനൽ ജീവനക്കാരെ ഒഴിവാക്കി. ഇപ്പോൾ സ്ഥിരം നിയമനങ്ങളും സർക്കാർ വെട്ടിക്കുറക്കുകയാണ്.

Related Articles

Latest Articles