Monday, October 26, 2026

നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ കെട്ടിടം ആദ്യമിരുന്ന ഇടത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു;3800 ടൺ ഭാരമുള്ള കെട്ടിടമാണ് പൂർവ്വസ്ഥാനത്തേയ്ക്ക് സ്ലൈഡിംഗ് റെയിലുകൾ ഉപയോഗിച്ച് കേടുപാടുകൾ കൂടാതെ എത്തിച്ചത്

 

ചൈനയിലെ ഷാങ്ഹായിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ കെട്ടിടം ആദ്യമിരുന്ന ഇടത്തേയ്ക്ക് എത്തിച്ചു. 3800 ടൺ ഭാരമുള്ള കെട്ടിടമാണ് പൂർവ്വസ്ഥാനത്തേയ്ക്ക് സ്ലൈഡിംഗ് റെയിലുകൾ ഉപയോഗിച്ച് കേടുപാടുകൾ കൂടാതെ എത്തിച്ചത്. കെട്ടിടം നിലത്ത് നിന്ന് ഉയർത്തി വാക്കിംഗ് മെഷീൻ എന്ന് അറിയപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഒരു വലിയ കെട്ടിടത്തെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് ഇതാദ്യമല്ല. ഇത്തരത്തിൽ സ്ഥലം മാറ്റുന്ന ഷാങ്ഹായിലെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്ന് മാത്രമാണിത്. ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതുള്ള ഒരു സാധാരണ മാർഗ്ഗമാണിത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് നിന്നൊക്കെ ഇത്തരത്തിൽ ചരിത്രപ്രധാന്യമുള്ള കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കാറുണ്ട്.

Related Articles

Latest Articles