ദില്ലിയിൽ കാർ കത്തി യുവതിയും രണ്ടു പെൺകുട്ടികളും വെന്തു മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. അഞ്ജന മിത്ര എന്ന യുവതിയുടെ മരണത്തിലേക്ക് നയിച്ച അപകടം ഭർത്താവ് ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് വന്നു.

കഴിഞ്ഞ ഞാറാഴ്ചയാണ് ദില്ലിയിലെ അക്ഷർധാം ഫ്‌ളൈഓവറിനു സമീപമുണ്ടായ അപകടത്തിൽ അഞ്ജനയും രണ്ടു പെൺകുട്ടികളും കൊല്ലപ്പെട്ടത്. കാർ കത്തിയപ്പോൾ വണ്ടി ഓടിച്ചിരുന്ന ഭർത്താവ് ഉപേന്ദ്രയും ഒരു കുട്ടിയും പുറത്തേക്കു ചാടി രക്ഷപ്പെട്ടു.

എന്നാൽ പതിനാലു വര്ഷം മുൻപ് വിവാഹിതനായ ഉപേന്ദ്ര ഒരിക്കലും ഭാര്യയെ പുറത്തുകൊണ്ടു പോയിട്ടില്ലെന്നാണ് അഞ്ജനയുടെ കുടുംബത്തിന്റെ ആരോപണം. അത് കൊണ്ട് തന്നെ പെട്ടന്നുള്ള ഈ യാത്ര സംശയമുണ്ടാക്കുന്നുവെന്നു അഞ്ജനയുടെ ബന്ധു കിഷോർ ദീക്ഷിത് പറയുന്നു. ആൺകുട്ടി ജനിക്കാത്തതിന് ഉപേന്ദ്ര ഭാര്യയെ ഉപദ്രവിക്കുമായിരുന്നുവെന്നു ബന്ധു പറഞ്ഞു.

ആരോപണങ്ങളെ തുടർന്ന് ദില്ലി പോലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്