Thursday, May 16, 2024
spot_img

നെയ്മർ മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്കൊ ? അടുത്ത സീസണിൽ താരം ഇംഗ്ലണ്ടിൽ പന്ത് തട്ടുമെന്ന് റിപ്പോർട്ട്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയർ അടുത്ത സീസണില്‍ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തുമെന്ന് റിപ്പോര്‍ട്ട്. നെയ്മറെ പിഎസ്ജിയിൽ നിന്നും സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമം ആരംഭിച്ചതായി പ്രശസ്ത കായിക മാദ്ധ്യമമായ ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഴയ പ്രതാപ കാലത്തേക്ക് തിരികെ വരാൻ ശ്രമിക്കുന്ന യുണൈറ്റഡ് നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് തൊട്ടരികെയാണ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തര്‍ ശതകോടീശ്വരനും ബാങ്കറുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ടീമിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ടീമിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ വമ്പൻ താരങ്ങൾ ടീമിലെത്തുമെന്നാണ് ആരാധകർ കരുതുന്നത്.

അതെസമയം പരിക്ക് മൂലം പി.എസ്.ജി ജേഴ്സിയിൽ കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങുവാൻ നെയ്മര്‍ക്ക് സാധിച്ചിട്ടില്ല. പിഎസ്ജി ആരാധക വൃന്ദവും താരത്തിന് എതിരാണ് . ഈ സീസണ്‍ അവസാനിക്കുന്നതോടെ നെയ്മര്‍ ടീം വിടുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. നെയ്മറെ കൊണ്ടുവരാന്‍ ബ്രസീല്‍ ടീമിലെ സഹതാരവും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ പ്രധാന താരവുമായ കാസെമിറോ ശ്രമിക്കുന്നുണ്ട്.

Related Articles

Latest Articles