Saturday, May 4, 2024
spot_img

നെയ്മർ ഇനി സൗദി പ്രോ ലീഗിൽ കളിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് അൽ ഹിലാൽ ക്ലബ്, കരാർ രണ്ട് വർഷത്തേക്ക്

ഫുട്‌ബോൾ ലോകം കാത്തിരുന്ന വാർത്തക്ക് ഒടുവിൽ സ്ഥിരീകരണമായി. ബ്രസീലിയൻ സൂപ്പർ താരം ഇന്ന് സൗദി പ്രോ ലീഗിൽ കളിക്കും. സൗദി ക്ലബ്ബായ അൽ ഹിലാലുമായാണ് താരം കരാറിലേർപ്പെട്ടത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് ജിയിൽ നിന്നാണ് നെയ്മർ സൗദി ലീഗിലേക്ക് എത്തുന്നത്. നിലവിൽ ലോകത്തെ മികച്ച താരങ്ങളിലൊരാളായ നെയ്മർ യൂറോപ്പ് വിട്ട് സൗദിയിലേക്ക് എത്തുന്നത് ഫുട്‌ബോൾ ലോകത്ത് തന്നെ ചൂടേറിയ വിഷയമാണ്

രണ്ട് വർഷത്തേക്കാണ് അൽ ഹിലാലുമായി നെയ്മറിന്റെ കരാർ. 100 മില്യൺ ഡോളർ ട്രാൻസ്ഫർ ഫീ നൽകിയാണ് പി എസ് ജിയിൽ നിന്നും അൽ ഹിലാൽ നെയ്മറ സ്വന്തമാക്കുന്നത്. പി എസ് ജിയിലെ ആഭ്യന്തര തർക്കങ്ങളാണ് ടീം വിടാൻ നെയ്മറെ പ്രേരിപ്പിച്ചത്.

Related Articles

Latest Articles