Wednesday, September 23, 2026

മരണവീട്ടിൽ പൊലീസിന്റെ അതിക്രമം; വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു, സഹോദരനെ അറസ്റ്റ് ചെയ്തതായി പരാതി

നെയ്യാറ്റിൻകര: മരണവീട്ടിൽ പൊലീസ് അതിക്രമം. മരിച്ചയാളുടെ പേരകുട്ടിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന്, സഹോദരനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നാണ് പരാതി.

പെരുമ്പഴുതൂരിനു സമീപം പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയില്‍ മധുവിന്റെ മകള്‍ അഞ്ജലി കൃഷ്ണക്കാണ് മര്‍ദ്ദനമേറ്റത്. എന്നാല്‍, പൊലീസിനെ അക്രമിച്ചുവെന്ന് ആരോപിച്ച്‌ സഹോദരന്‍ അരവിന്ദിനെ (22) ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണവീട്ടില്‍ വെച്ച്‌ യുവാവിനെ മര്‍ദ്ദിച്ചതായും വലിച്ചിഴച്ചതായും ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles