Tuesday, May 14, 2024
spot_img

തീരാനോവായി രാജന്‍റെ രണ്ടു മക്കള്‍; രാജനും അമ്പിളിയും ആഗ്രഹിച്ചത് കുടുംബവുമൊത്തുളള സന്തുഷ്ട ജീവിതം; എല്ലാം തകിടം മറിച്ചത് അധികാരത്തിന്റെ അഹന്ത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ രാജന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങിയതോടെ സമൂഹത്തിന് മുന്നിൽ നോവായി മാറിയിരിക്കുകയാണ് രണ്ട് മക്കൾ. വളരെയധികം വേദന നൽകുന്ന സംഭവ വികാസങ്ങളായിരുന്നു കുടിയൊഴിപ്പിക്കല്‍ തടയാനാനെത്തിയ സമയം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത്. ആത്മഹത്യ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ തീ ആളി കത്തിയതും ഒടുവിൽ ഗൃഹനാഥൻ മരണപ്പെട്ടതിന്‍റെയും ഞെട്ടലിലാണ് നാട്ടുകാര്‍.ഇപ്പോഴിതാ ഒരു നാടിൻറെ വിങ്ങലായി മാറിയിരിക്കുകയാണ് അവരുടെ മക്കൾ.

അതേസമയം പിതാവിന്റെ മരണത്തിനിടയാക്കിയ പോലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും തീരാ വേദനയുടെ നടുവിൽ നിന്നും, ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍ ആവശ്യപ്പെടുകയുണ്ടായി . മാത്രമല്ല മറ്റൊരു കാര്യം കൂടെ അവർ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയും ചെയ്തു .”പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്.

നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം, നിങ്ങളെല്ലാരുമാണ് കൊന്നത്, ഇനി ഇവിടെ അടക്കാനും സമ്മതിക്കില്ലെന്നോ.. സ്വന്തം അച്ഛന്റെ കുഴിമാടം വെട്ടേണ്ടി വന്ന കൗമാരക്കാരന്റെ ചോദ്യം നമ്പർവൺ കേരളത്തിന്റെ എല്ലാ ഔന്നിത്യങ്ങളെയും ചുട്ടുപൊളിക്കുന്നതാണ്. രാജന്‍റെ മകന്‍റെ പോലീസുകാരോടുളള ചോദ്യമായിരുന്നു ഇത്. രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയിൽത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കൾ കുഴിവെട്ടുന്നതിന്റെയും പൊലീസ് തടയാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ വെച്ച് തീകൊളുത്തിയ രാജൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപത്തെ ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്.മരിക്കാന്‍ വേണ്ടിയല്ല താന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം.

കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി കലാശിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര കോടതിയിലാണ് അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നത്. ഇവിടെ അടുത്തിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.എന്ത് ചെയ്യണമെന്നറായാതെ പോലീസുകാര്‍ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. രക്ഷപ്പെടുത്താന്‍ നോക്കിയവര്‍ക്കും പൊള്ളലുമേറ്റു.

Related Articles

Latest Articles