Wednesday, September 23, 2026

പാകിസ്ഥാനിൽ നിന്നുൾപ്പെടെ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം: കശ്മീർ വ്യാപാരിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻ ഐ എ; പൊളിഞ്ഞത് സംസ്ഥാനത്തുടനീളം കലാപം അഴിച്ചുവിടാനുള്ള ഭീകര സംഘടനകളുടെ പദ്ധതി

ശ്രീനഗർ: തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ നടപടികളുമായി എൻ ഐ എ. കശ്മീരി വ്യവസായി സഹൂർ അഹമ്മദ് ഷായുടെ സ്വത്തുക്കൾ അന്വേഷണ ഏജൻസി കണ്ടുകെട്ടി. ഇയാളുടെ പേരിലുള്ള പന്ത്രണ്ടോളം സ്ഥലങ്ങളിലെ ഭൂമിയാണ് എൻ ഐ എ കണ്ടുകെട്ടിയത്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും സംസ്ഥാനത്തുടനീളം ഭീകരാക്രമണം നടത്താനും പാകിസ്ഥാനിൽ നിന്നും, പാക് പിന്തുണയുള്ള ഭീകര സംഘടനകളിൽ നിന്നും രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന സംഘങ്ങളിൽ നിന്നും പണം സ്വരൂപിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തിലെ ചില വ്യക്തികളും സംഘങ്ങളും തീവ്രവാദ ഫണ്ടിംഗ് കേന്ദ്രങ്ങൾക്ക് സംഭാവന നൽകിയിരുന്നതായും കേന്ദ്ര അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു.

കശ്മീരിന്റെ നിരവധി കേന്ദ്രങ്ങളിൽ നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എൻ ഐ എ റെയ്ഡുകൾ നടത്തിയിരുന്നു. ഈ നടപടികളിൽ നിന്ന് കൂടി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വത്ത് കണ്ടുകെട്ടാൻ. 2019 ൽ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് 370 എടുത്തു കളഞ്ഞതോടെ സംസ്ഥാനത്ത് നിലവിൽ വന്ന സമാധാനന്തരീക്ഷം തകർക്കാനായി തീവ്രവാദ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ തയ്യാറെടുക്കുകയായിരുന്നു ചില ചെറു ഭീകര സംഘടനകൾ. അതിന്റെ ഭാഗമായിട്ടാണ് പണം സ്വരൂപിച്ചതെന്നാണ് വിലയിരുത്തൽ.

Related Articles

Latest Articles