Sunday, June 2, 2024
spot_img

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: കേരള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്

ദില്ലി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കുചേരുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി ശ്രീലങ്കയിലേക്ക്. ഐ.എസ് കേരള ഘടകത്തിന്റെ ബന്ധം അന്വേഷിക്കാനാണ് എന്‍.ഐ.എ സംഘം ശ്രീലങ്കയിലെത്തുക. അന്വേഷണത്തില്‍ പങ്കാളികളാവാന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് അനുമതി നല്‍കി.

എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീലങ്കയിലേക്ക് പുറപ്പെടുക. എപ്പോഴാണ് ഈ സംഘം പോവുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഐഎസ് കേരള ഘടകത്തിന് സ്‌ഫേടനവുമായുള്ള ബന്ധമാണ് സംഘം അന്വേഷിക്കുക.

നേരത്തെ ദക്ഷിണേന്ത്യയിലുള്ള ഒരു വിഘടനവാദി ഗ്രൂപ്പിന് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ശ്രീലങ്കയിലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ആ തെളിവുകള്‍ ശ്രീലങ്ക ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ കൂടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സംഘം ശ്രലങ്കയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്.

എന്‍ഐഎ സംഘം കഴിഞ്ഞ മാസം കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത റിയാസ് അബൂക്കറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.ഈ വിവരങ്ങളും എന്‍ഐഎ സംഘം അന്വേഷിക്കും.

Related Articles

Latest Articles