Friday, October 2, 2026

സംസ്കൃതി ബഹറിൻ, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതി 2019-2020 ലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

സുരേഷ് ബാബു (പ്രസിഡന്റ്), സിജുകുമാര്‍ , ജയദീപ് സിക്കന്ദ് (വൈസ് പ്രസിഡന്റുമാര്‍), പ്രവീണ്‍ നായര്‍ (ജനറല്‍ സെക്രട്ടറി )
ലിജേഷ് (ജോ: സെക്രട്ടറി), അജികുമാര്‍ (ട്രഷറര്‍ ),ലാല്‍ (മെമ്പര്‍ഷിപ്പ്), അനില്‍ നാണു ( ഏരിയ കോഡിനേറ്റര്‍), അനില്‍ കുമാര്‍ (ഏരിയ കോഡിനേറ്റര്‍), ബാലചന്ദ്രന്‍ ,വിനു (എക്‌സിക്കുട്ടീവ് അംഗങ്ങള്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മെയ് 25ന് നടന്ന സംസ്കൃതിയുടെ വാര്‍ഷിക പൊതുയോഗത്തിൽ, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ ജയദീപ് ,പങ്കജ് എന്നിവര്‍ ആശംസ നേരുകയും സിജു കുമാര്‍ നന്ദിയും പറഞ്ഞു. അജികുമാര്‍, ലിജേഷ് ,ലാല്‍ ,അനില്‍, രഞ്ജിത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ ആറുവര്‍ഷങ്ങളായി, ബഹറിനിൽ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമുള്ള സംസ്കൃതി, ഈ കാലയളവു കൊണ്ട് നിരവധി കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനും നടത്തുവാനും സാധിച്ചു എന്ന് പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും, വിവിധ മേഖലകളിലുള്ളവരെ സഹായിക്കുവാന്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.

ഭാരതത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വന്‍വിജയം നേടി വീണ്ടും അധികാരത്തില്‍ എത്തിയതില്‍ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രവീണ്‍ നായര്‍ സ്വാഗതവും പറഞ്ഞു.

Related Articles

Latest Articles