Friday, May 10, 2024
spot_img

ജാർഖണ്ഡിൽ മാവോയിസ്റ്റ് കുഴിബോംബ് ആക്രമണം: പതിനൊന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 11 ജവാന്മാർക്ക് പരിക്ക്. ഇന്ന് പുലർച്ചൊയിരുന്നു ആക്രമണം. പരിക്കേറ്റ ജവാന്മാരെ വായുമാർഗ്ഗം വഴി റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു.

ജാര്‍ഖണ്ഡിലെ സാരായ്കേല മേഖലയിലുണ്ടായ കുഴി ബോംബ് സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. നക്സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ ജവാന്മാര്‍ക്കാണ് പരിക്ക്.

Related Articles

Latest Articles