Tuesday, October 6, 2026

ബിഹാറിൽ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നടന്ന സ്ഫോടന പരമ്പര :9 പേർ കുറ്റവാളികൾ

ദില്ലി :നരേന്ദ്രമോദിയെ ലക്ഷ്യമാക്കി നടത്തിയ സ്‌ഫോടന പരമ്പരകളിലെ (PATNA BLAST) 10 പ്രതികളിൽ 9 പേർ കുറ്റവാളികൾ. പത്തുപേരെ പ്രതിചേർത്ത കേസിൽ പാറ്റ്‌നാ എൻ.ഐ.എ കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ ഒരാളെ ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കി.

ഏഴ് സ്‌ഫോടനങ്ങളാണ് 2013 ഒക്ടോബർ 27ന് ഒരു ദിവസം മൂന്നര മണിക്കൂറിനുള്ളിൽ അരങ്ങേറിയത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ആരംഭിച്ച റാലിക്കു നേരെയാണ് സ്‌ഫോടന പരമ്പര നടന്നത്.

2013ൽ ബീഹാറിലെ ഗാന്ധി മൈതാനിയിലും പാറ്റ്‌നയിലുമാണ് സ്‌ഫോടന പരമ്പരകൾ അരങ്ങേറിയത്. നരേന്ദ്രമോദി നയിച്ച ഹുങ്കാർ റാലിയെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് നരേന്ദ്രമോദി 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് എത്തിയത്. നരേന്ദ്രമോദി പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന വേദിക്ക് 100 മീറ്റർ അകലെയാണ് ആദ്യ സ്‌ഫോടനം നടന്നത്.

രാവിലെ 9.30നായിരുന്നു പാറ്റ്‌നാ റെയിൽവേ സ്റ്റേഷനിൽ ആദ്യ സ്‌ഫോടനം നടന്നത്. 11.40ന് ഗാന്ധി മൈതാനിൽ ഉദ്യോഗ് ഭവനിലാണ് രണ്ടാം സ്‌ഫോടനം നടന്നത്. 12.05ന് റീജന്റ് സിനിമാ തീയറ്റർ, 12.10ന് ഓൾഡ് ഗാന്ധി പ്രതിമ, 12.15ന് ഇരട്ട ടവർ, 12.20ന് സ്റ്റേറ്റ്ബാങ്ക് കെട്ടിടം, 12.45ന് കുട്ടികളുടെ പാർക്ക് എന്നിവിട ങ്ങളിലാണ് മറ്റ് അഞ്ചു സ്‌ഫോടനങ്ങളും നടന്നത്.

2002 മുതൽ നരേന്ദ്രമോദിക്കു നേരെ ഗുജറാത്തിൽ ഭീകരർ ആക്രമണം നടത്തിയിരുന്നു. സമീർ പഠാൻ, സൊഹറാബുദ്ദീൻ സംഭവങ്ങൾക്ക് ശേഷമാണ് പാറ്റ്‌നയിൽ സ്‌ഫോടന പരമ്പര അരങ്ങേറിയത്.

Related Articles

Latest Articles