Sunday, May 5, 2024
spot_img

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂർ: കാൾടെക്‌സ് ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.45നാണ്​ അപകടം നടന്നത്. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം.

സിഗ്​നലില്‍ വെച്ച് കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറിന്റെയും ഇടയില്‍ നിര്‍ത്തിയ സ്​കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. എന്നാൽ തലയിലൂടെ കണ്ടെയ്​നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്​.

ഇതേതുടർന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്​സ്​ മൃതദേഹം ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. അപകടത്തെ തുടര്‍ന്ന്​ അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുൻപ്​​ ഇതേസ്ഥലത്ത്​ സ്​കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.

Related Articles

Latest Articles