Saturday, January 10, 2026

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തം;സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നും വിവരങ്ങൾ തേടി എൻ ഐ എ

കണ്ണൂർ: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നും എൻ ഐ എ വിവരങ്ങൾ തേടി.സി സി ടി വി ദൃശ്യങ്ങളിൽ ട്രെയിനിന് സമീപം ഒരാളെ കാനുമായി കണ്ടതിന് പിന്നാലെയാണ് ദുരൂഹത ഏറുന്നത്.ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിച്ചത്.സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.

അതേസമയം ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് കണ്ണൂരിൽ ട്രെയിൻ കത്തിയ സംഭവത്തിന്റെ ദൃക്സാക്ഷി വ്യക്തമാക്കി. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നുവെന്നും പിന്നീടാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയതെന്നും പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നുവെന്നും അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി മാദ്ധ്യമങ്ങളോട് പറഞ്ഞു

Related Articles

Latest Articles