Friday, September 25, 2026

പത്തോളം സംസ്ഥാനങ്ങളിൽ വ്യാപക റെയ്‌ഡും അറസ്റ്റും

പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി ശക്തം. 8 സംസ്ഥാനങ്ങളിൽ വീണ്ടും റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാ‍ടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ ഉദ്യോഗസ്ഥർ റെയ‍്‍ഡുകൾ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

റെയ്ഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകത്തിൽ ചാമരാജ്‍നഗർ, കൽബുർഗി എന്നിവിടങ്ങളിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്.

അതേസമയം, ബാഗൽകോട്ടിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയ എൻഐഎ പരിശോധനയ്ക്കെതിരെ പ്രതിഷേധിച്ച 7 പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പിഎഫ്ഐ ബാഗൽകോട്ട് പ്രസിഡൻറ് അസ്ക്കർ അലി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഇന്ന് കർണാടക പോലീസ് പരിശോധന നടത്തും.

https://youtu.be/_tTQXUx3vcE

Related Articles

Latest Articles