Monday, December 29, 2025

ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിൽ ജമാഅത്തെ ഇസ്ലാമിയുടെ 12 സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്

ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ 12 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഭീകരവാദ ഫണ്ടിംഗ് ഉണ്ടെന്ന നിഗമനത്തിലാണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്.

കുല്‍ഗാമില്‍ റാംപോറ ഖിയാമോയില്‍ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകന്‍ റൗഫ് അഹമ്മദ് ഷെയ്ഖ്, അനന്ത്‌നാഗില്‍ മുഹമ്മദ് ഇഖ്ബാല്‍ ഹാജി എന്നിവരുടെ വീട്ടിലും എന്‍ഐഎ സംഘമെത്തി.

ഭീകരവാദ ഫണ്ടിംഗ് കോടതി വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡുകളെന്ന് എന്‍ഐഎ അറിയിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ജമ്മുവിലെ പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വര, ശ്രീനഗര്‍, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകളില്‍ ഒരേസമയം എന്‍ഐഎ സംഘമെത്തി.

Related Articles

Latest Articles