Sunday, May 26, 2024
spot_img

കോഴിക്കോട് ഭീകരാക്രമണക്കേസിൽ പ്രതിയെ ഇന്ന് എൻ ഐ എ കസ്റ്റഡിയിൽ വാങ്ങും; എൻ ഐ എ സ്റ്റൈൽ ചോദ്യം ചെയ്യലിൽ കേരളാ പോലീസിനോട് പറയാത്തതെല്ലാം തത്തപറയും പോലെ ഷാരൂഖ് വെളിപ്പെടുത്തും? പിന്നിൽ ചില സംഘടനകളുടെന്ന സംശയത്തിൽ കേന്ദ്ര ഏജൻസികൾ

കോഴിക്കോട്: എലത്തൂർ ഭീകരാക്രമണക്കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻ ഐ എ കസ്റ്റഡിയിൽ വാങ്ങും. ഏഴു ദിവസത്തെ കസ്റ്റഡി പ്രത്യേക എൻ ഐ എ കോടതി നേരത്തെ അനുവദിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയെ എൻ ഐ എ സംഘം ചോദ്യം ചെയ്യുന്നത്. നേരത്തെ എൻ ഐ എ ഒരു പ്രാഥമിക അന്വേഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. അതിനു ശേഷം കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ യു എ പി എ ചുമത്തിയിരുന്നു. അടുത്ത ഏഴു ദിവസം കേസിൽ നിർണ്ണായകമായിരിക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകുമെന്നാണ് സൂചന.

കുറ്റകൃത്യത്തിൽ ഷാരൂഖിന് പിന്നിലാര് എന്നാണ് എൻ ഐ എ അന്വേഷിക്കുക. ഭീകരാക്രമണത്തിന് പിന്നിൽ ചില സംഘടനകൾ ഉണ്ടെന്ന് എൻ ഐ എ സംശയിക്കുന്നുണ്ട്. ഷാരൂഖ് സെയ്‌ഫി ആദ്യമായല്ല കേരളത്തിൽ വരുന്നതെന്നും ഇതിനുമുമ്പും കേരളത്തിൽ എത്തിയിട്ടുണ്ടെന്നുമാണ് എൻ ഐ എ നിഗമനം. ഇത് സാധൂകരിക്കുന്ന ചില ഡിജിറ്റൽ തെളിവുകൾ എൻ ഐ എ ശേഖരിച്ചിട്ടുണ്ട്. എൻ ഐ എ യുടെ സൈബർ ഫോറൻസിക് വിങ്ങിന്റെ റിപ്പോർട്ട് ആധാരമാക്കിയായിരിക്കും ചോദ്യം ചെയ്യൽ. വിയ്യൂർ ജയിലിലുള്ള പ്രതിയെ ഇന്ന് കൊച്ചി എൻ ഐ എ ആസ്ഥാനത്ത് എത്തിക്കും.

Related Articles

Latest Articles