nia
ബാരാമുള്ള: ബാരാമുള്ളയിൽ എൻഐഎയുടെ മിന്നൽ റെയ്ഡ് (NIA Raid In Baramulla). തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ആണ് റെയ്ഡ് നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയ മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗനി വാനിയുടെയും പിർ തൻവീറിന്റെയും വീട്ടിലുമുൾപ്പെടെ റെയ്ഡ് തുടരുകയാണെന്നാണ് വിവരം. അതേസമയം ഫെബ്രുവരിയിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസിഡന്റിനെയും മറ്റ് അഞ്ച് അംഗങ്ങളെയും എസ്‌ഐഎ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
സംഘടനയുമായി ബന്ധമുള്ള അരഡസനിലധികം പേരെ എസ്ഐഎ വിളിച്ചുവരുത്തിയിരുന്നു. വിദേശ ധനസഹായവും ജമാഅത്തിന്റെ വിദേശ പ്രവർത്തനങ്ങളും കൂടാതെ ജമ്മുകശ്മീരിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീവ്രവാദ ഫണ്ടിംഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജമാഅത്തിന്റെ സ്വത്തുക്കളും അന്വേഷണത്തിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
അതേസമയം 12 ജെയ്‌ഷെ മുഹമ്മദ് ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഫെബ്രുവരി 13-14 തീയതികളിൽ ജുമാഗുണ്ടിലെ (കേരൻ സെക്ടർ) കാടുകൾ വഴി രണ്ട് വ്യത്യസ്ത ബാച്ചുകളിലായി 12 വിദേശ വംശജരായ ജെയ്‌ഷെ ഇഎം ഭീകരർ കശ്മീരിൽ പ്രവേശിച്ചതായി ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു. ഭീകരരുടെ കൈവശം സാറ്റ്‌ലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…