International

താലിബാൻ മോചിപ്പിച്ച മലയാളി യുവാവിനെക്കുറിച്ച് കേന്ദ്ര ഏജൻസിയുടെ അന്വേഷണം; ഐഎസ് ബന്ധമുള്ള വനിതകളാണോ, ഇയാളെ അഫ്‌ഗാനിൽ എത്തിച്ചതെന്ന് സംശയം…

തിരുവനന്തപുരം: താലിബാൻ മോചിപ്പിച്ച മലയാളി യുവാവിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ അധിനിേവശത്തേത്തുടര്‍ന്ന്‌ അവിടെ ജയില്‍മോചിതനായ മലയാളി യുവാവിന്റെ നീക്കങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. കേരളത്തിലേക്കു മടങ്ങണമെന്നാവശ്യപ്പെടുന്ന ഇയാളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ശശി തരൂര്‍ എം.പി. റീട്വീറ്റ്‌ ചെയ്‌ത ദൃശ്യത്തിലെ മലയാളം സംസാരിക്കുന്ന യുവാവ്‌ ഇതാകാമെന്നും സംശയിക്കപ്പെടുന്നുണ്ട്.

തിരൂരങ്ങാടി സ്വദേശിയായ യുവാവ്‌ 2016-ലാണ്‌ കേരളത്തില്‍നിന്ന്‌ അപ്രത്യക്ഷനായത്‌. ഇതുസംബന്ധിച്ച പരാതിയില്‍ പോലീസ്‌ കേസുണ്ട്‌. സൗദി അറേബ്യയിലേക്കു പോയ ഇയാള്‍ പിന്നീട്‌ അഫ്‌ഗാനിലെ ബെല്‍ഗ്രാമിലുള്ള യു.എസ്‌. ക്യാമ്പില്‍ തടവിലാണെന്ന വിവരമാണു ബന്ധുക്കള്‍ക്കു ലഭിച്ചത്‌. അവിടെനിന്നു നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.

തടവുകാരെ താലിബാന്‍ മോചിപ്പിച്ചതിനേത്തുടര്‍ന്ന്‌ പുറത്തിറങ്ങിയ ഇയാള്‍ സൗദിയിലുള്ള ബന്ധുവിനോട്‌ തന്നെ നാട്ടിലെത്തിക്കണമെന്ന്‌ അപേക്ഷിച്ചിരുന്നു. അഫ്‌ഗാനില്‍ കഴിയാനുള്ള പണമോ സൗകര്യങ്ങളോ ഇല്ലെന്നാണ്‌ അറിയിച്ചത്‌. താലിബാന്‍ മോചിപ്പിച്ച പശ്‌ചാത്തലത്തില്‍, രേഖകളില്ലാതെ ഇയാളെ നാട്ടിലെത്തിക്കാനാവില്ല. അഫ്‌ഗാനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമില്ല. ഇയാള്‍ അഫ്‌ഗാനിലെത്തിയ സാഹചര്യം ദുരൂഹമാണ്‌. ഭീകരസംഘടനയായ ഐ.എസിലെ അംഗങ്ങളെ ഉള്‍പ്പെടെ താലിബാന്‍ മോചിപ്പിച്ചിട്ടുണ്ട്‌. അക്കൂട്ടത്തിലുള്ളയാളാണെങ്കില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കേ കഴിയൂ.

കഴിഞ്ഞദിവസം കണ്ണൂരില്‍നിന്ന്‌ എന്‍.ഐ.എ അറസ്‌റ്റ്‌ ചെയ്‌ത രണ്ട്‌ യുവതികളടങ്ങിയ സംഘമാണോ ഇയാളെ അഫ്‌ഗാനിലെത്തിച്ചതെന്നും സംശയിക്കുന്നു. മധ്യതിരുവിതാംകൂറിലെ ഒരു കോളേജില്‍ ഉന്നതപഠനം നടത്തിയ ഇയാള്‍ യു.എ.ഇയില്‍ ജോലി അന്വേഷിക്കുന്നുവെന്ന വിവരം മാത്രമാണു ബന്ധുക്കള്‍ക്ക്‌ അറിയാമായിരുന്നത്‌. അതിനുപിന്നാലെയാണ് ഇയാളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നതും, ഇയാൾ അഫ്ഘാൻ ജയിലിലാണെന്ന് അറിയുന്നതും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

8 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

8 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

9 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

18 hours ago