Friday, May 17, 2024
spot_img

വീടുകൾ തോറും കയറി മനുഷ്യവേട്ടക്കിറങ്ങി താലിബാൻ; അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിലും പരിശോധന

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭീകരർ അഴിഞ്ഞാടുന്നു. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കാബൂളിലും സമീപ പ്രദേശങ്ങളിലുമാണ് വ്യാപകമായ പരിശോധന നടത്തിയത്. എന്നാൽ അമേരിക്കൻ സഖ്യസേനയേയും അഫ്ഗാനിസ്ഥാൻ സർക്കാരിനേയും സഹായിച്ചവരെ പിടികൂടുന്നതിനായിരുന്നു വ്യാപക പരിശോധന എന്നാണ് താലിബാന്റെ വാദം.

അതേസമയം ഭീകരർ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോൾ താമസിക്കുന്നുള്ളു. പുരുഷൻമാർ താലിബാനെ ഭയന്ന് ഒളിവിൽ താമസിക്കുകയാണ്. ചിലർ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇത്തരത്തിലുളള വീടുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന നടത്തിയതായ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തിരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാൻ ഇപ്പോൾ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തിരച്ചിൽ നടത്തിയത്.

അതേസമയം റഷ്യയുടെയും അമേരിക്കയുടെയും പിന്തുണയോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ താലിബാന് അതൃപ്തിയുണ്ട്, ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകർ പറയുന്നത്. ഇന്ത്യക്കാരെ വിട്ടുകിട്ടുന്നതിന് താലിബാൻ സഹായം തേടണം എന്ന താത്പര്യം താലിബാന് ഉണ്ട് ഇതിന് ഇന്ത്യ തയ്യാറായിട്ടില്ല, പകരം അമേരിക്കപോലുള്ള മറ്റ് രാജ്യങ്ങളുടെ സഹായമാണ് തേടിയത്.

ഒരു വിമാനം താലിബാൻ വിമാത്താവളത്തിലുണ്ട് രാത്രിയായിട്ടും 70 പേർ അടങ്ങിയ സംഘത്തെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ല. ഇന്ന് വൈകിട്ടോടെ അവരെ നാട്ടിലെത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌.സി.എന്‍.ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹിസ്ബെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് ഗുലാബുദ്ദീന്‍ ഹിക്മതിയാര്‍ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി. ഇവരെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles