Saturday, January 10, 2026

പാലക്കാട് കൂട്ടത്തോടെ നായകൾ വെടിയേറ്റ് ചത്ത സംഭവ ത്തിന് പിന്നിൽ തീവ്രവാദ പരിശീലനമോ ? അന്വേഷണം ഊർജിതമാക്കി എൻ ഐ എ

പാലക്കാട്: ആലിൻ ചോട് ഭാഗത്ത് നായകളെ കൂട്ടത്തോടെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നഗരസഭ ജീവനക്കാരാണ് നായകളുടെ ജഡങ്ങൾ ആദ്യം കണ്ടത്. ദേശിയ അന്വേഷണ ഏജൻസികളും പോലീസും സംഭവമറിഞ്ഞ് സ്ഥലത്തെത്തി.

സംഭവത്തിന് പിന്നിൽ തീവ്രവാദ പരിശീലനം നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. നായകളുടെ ഒരേ ഭാഗത്തുതന്നെയാണ് വെടിയേറ്റിട്ടുള്ളത്‌. എന്നാൽ പൊലീസും അന്വേഷണ ഏജൻസികളും തീവ്രവാദ പരിശീലനം സംബന്ധിച്ച്‌ സ്ഥിരീകരണം നടത്തിയിട്ടില്ല.

നായകളുടെ പോസ്റ്റ് മോർട്ടം നടപടികൾ മണ്ണുത്തി വെറ്റിനറി കേന്ദ്രത്തിലാണ് പുരോഗമിക്കുകയാണ്.

Related Articles

Latest Articles