Tuesday, May 14, 2024
spot_img

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് പണം നൽകൽ മിഷനറീസ് ഓഫ് ചാരിറ്റിയെ നിരോധിച്ച് നിക്കരാഗ്വ; രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി നടപടിയെടുത്തത് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട നൂറിലധികം എൻ ജി ഒ കൾക്കെതിരെ

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയെ നിരോധിച്ച് നിക്കരഗ്വൻ സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനം എന്നിവ കൈകാര്യം ചെയ്യുന്ന രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിൽ സംഘടന പരാജയപ്പെട്ടതായി സർക്കാർ അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി കത്തോലിക്കാ സംഘടനകൾ ഉൾപ്പെടെ സമാനമായ 100 എൻജിഒകൾ അടച്ചുപൂട്ടാൻ നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ തീരുമാനിച്ചിരുന്നു. നിക്കരാഗ്വൻ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കുകയും ജൂലൈ 7 ന് ദേശീയ അസംബ്ലി അംഗീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസ സാമൂഹികക്ഷേമ മേഖലയിൽ സംഘടനക്ക് പ്രവർത്തിക്കാനുള്ള എല്ലാ അനുമതിയും എടുത്തുകളഞ്ഞതായി വിവിധ സർക്കാർ വകുപ്പുകൾ അറിയിച്ചു.

നിക്കാരഗ്വൻ സർക്കാർ കൊണ്ടുവന്ന സാമൂഹിക സുരക്ഷാ പരിഷ്‌കാരങ്ങളെ എതിർത്തുകൊണ്ട് നടന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ എം ഒ സി അടക്കമുള്ള വിദേശ എൻ ജി ഒ കൾക്ക് ബന്ധമുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. 2018 മുതൽ തന്നെ മിഷനറീസ് ഓഫ് ചാരിറ്റിയും സർക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഡിറിയോമിറ്റോ ചിൽഡ്രൻസ് കെയർ ഹോം അസോസിയേഷൻ, മൈ ചൈൽഡ്ഹുഡ് മദേഴ്‌സ് ഫൗണ്ടേഷൻ, നിക്കരാഗ്വക്കാർക്കുള്ള ഹ്യൂമൻ ഡെവലപ്‌മെന്റ് അസിസ്റ്റൻസ് ഫോർ കാത്തലിക് ഫൗണ്ടേഷൻ, നിക്കരാഗ്വയിലെ കുട്ടികൾക്കായുള്ള സ്പിരിച്വാലിറ്റി ഫൗണ്ടേഷൻ എന്നിവ നിക്കരാഗ്വൻ സർക്കാർ പിരിച്ചുവിടാൻ ഉത്തരവിട്ട കത്തോലിക്കാ സംഘടനകളിൽ ഉൾപ്പെടുന്നു. മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ ഇന്ത്യയിലും നിരവധികേസുകളുണ്ട്. 2021 ഡിസംബറിൽ, പെൺകുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രലോഭിപ്പിച്ചതിന് ഗുജറാത്ത് സർക്കാർ സംഘടനക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

വിദേശത്ത് നിന്ന് ലഭിച്ച സംഭാവനകളെക്കുറിച്ചുള്ള രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സംഘടനകളുടെ എഫ്‌സിആർഎ ലൈസൻസ് പുതുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു. സംഘടന പനാമ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി സംഭാവന സ്വീകരിക്കുന്നതായി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് പേരുകേട്ട ഇത്തരം സ്ഥാപനങ്ങളുമായുള്ള ബന്ധം മിഷനറീസ് ഓഫ് ചാരിറ്റിയെ സംശയത്തിന്റെ നിഴലിലാക്കുന്നു.

Related Articles

Latest Articles