Monday, September 21, 2026

അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണു; അന്യസംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം. അന്യസംസ്ഥാന തൊഴിലാളി ആഖിബുൾ ശൈഖാണ് മരിച്ചത്. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്.

വൈദ്യുതി ലൈൻ ഇയാളുടെ ശരീരത്തിലേക്ക് പൊട്ടി വീഴുകയായിരുന്നു. നേരത്തെ തകരാറിലായുന്ന വൈദ്യുത കമ്പി മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അതിനൊരു നടപടി ഉണ്ടാകാത്തതാണ് ഒരാളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

Related Articles

Latest Articles