Nikhila-Vimal
ദുബായ്: പശുവിനെ കൊല്ലാമെന്ന് താൻ പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി നടി നിഖില വിമല്‍. ഭക്ഷണത്തിന് മാത്രമായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുക്കള്‍ക്ക് ഇളവ് നല്‍കേണ്ട കാര്യമില്ലെന്ന് നിഖില വിമല്‍ ആവര്‍ത്തിച്ചു.
ദുബായില്‍ പുതിയ ചിത്രമായ ജോ ആന്‍റ് ജോയുടെ വിജയാഘോഷത്തിനെത്തിയ നിഖില വിമല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. “ഒരു പ്രത്യേക കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമായിരുന്നില്ല അത്. അതില്‍ ഇത്തരമൊരു ചോദ്യം ഉണ്ടായപ്പോള്‍ ഞാന്‍ എന്‍റെ നിലപാട് പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കണം. അത് തുറന്നുപറയാന്‍ ആര്‍ജ്ജവവും കാണിക്കണം”- നിഖില പറഞ്ഞു.
തന്‍റെ പ്രസ്താവനയെത്തുടര്‍ന്ന് സൈബര്‍ ആക്രമണം ഉണ്ടായതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇനി അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തന്നെ ബാധിക്കില്ലെന്നും നിഖില പറയുകയും ചെയ്തു.
നേരത്തെ ഒരു ഓണ്‍ലൈന്‍ ചാനല്‍ നടത്തിയ ഇന്‍റര്‍വ്യൂവില്‍ ഒരു ചെസ് ഗെയിം ജയിക്കാന്‍ എന്തു ചെയ്യും എന്ന കുസൃതിച്ചോദ്യത്തിന് നിഖില വിമല്‍ നല്‍കിയ ഉത്തരവും വിവാദമായിരുന്നു:’ ഞാന്‍ കുതിരയെ മാറ്റി പശുവാക്കും. എന്ന് മറുപടി പറഞ്ഞപ്പോൾ, നിഖിലയോട് വീണ്ടും അവതാരകൻ കാരണം പശുവിനെ ആരും കൊല്ലില്ലല്ലോ’- എന്ന് ചോദിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് പശുവിനെ കൊല്ലാതിരിക്കേണ്ട കാര്യമില്ലെന്ന് നിഖില പറഞ്ഞത്. “മറ്റ് മൃഗങ്ങളെ കൊല്ലാമെങ്കില്‍ പശുവിനെയും കൊല്ലാം. പശുവിനെ കൊല്ലാന്‍ പാടില്ല എന്ന ഒരു വ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അത് പിന്നീട് കൊണ്ടുവന്നതാണ്”- നിഖിലയുടെ ഈ പ്രസ്താവന രാഷ്ട്രീയ നിറം കലർന്നതോടെ വിവാദമായി. അന്ന് നിഖില വിമലിനെ അനുകൂലിച്ച് നടി മാലാ പാര്‍വ്വതിയും എഴുത്തുകാരന്‍ എം. മുകുന്ദനും രംഗത്ത് വന്നിരുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…