Friday, May 17, 2024
spot_img

മിണ്ടാപ്രാണിയോട് കണ്ണില്ലാ ക്രൂരത; ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ഇരവിപുരം: കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നതായി പരാതി (Cow Brutally Attacked). കൊല്ലം ഇരവിപുരത്ത് ആണ് സംഭവം. ഇരവിപുരം പനമൂട്ടിൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു.അതേസമയം സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മറ്റൊരു പശുവിനെയും സമാനമായ രീതിയിൽ പ്രതി പീഡിപ്പിക്കാൻ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മനഃസാക്ഷിയെപ്പോലും നടുക്കുന്ന ഈ സംഭവം പുറത്തറിഞ്ഞത്. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്. ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പശുവിനെ പീഡിപ്പിച്ചത്.

അതേസമയം പ്രദേശത്ത് പശുക്കളെ സമാന രീതിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നും കൊലപാതകം റിപ്പോർട്ട് ചെയ്തതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ഒരാളെ പോലീസ് പിടികൂടിയതെന്നാണ് വിവരം. .

Related Articles

Latest Articles