Wednesday, September 23, 2026

കോഴിക്കോട് വവ്വാലുകളില്‍ നിപ സാന്നിദ്ധ്യം; ആന്റിബോഡി കണ്ടെത്തി; കൂടുതല്‍ പഠനം ആവശ്യമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്.

ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ.

Related Articles

Latest Articles