Sunday, May 19, 2024
spot_img

നിപ വൈറസ് ബാധ; പ്രതിരോധത്തിനായി കേന്ദ്രസംഘം കേരളത്തിൽ; ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം കോഴിക്കോടെത്തി. നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്താണ് കേന്ദ്രസംഘം എത്തിയത്. നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ റമ്പൂട്ടാൻ കഴിച്ചതെന്ന് കരുതുന്ന സ്ഥലത്തും കേന്ദ്രസംഘം സന്ദർശനം നടത്തിയിട്ടുണ്ട്. റമ്പൂട്ടാൻ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു കഴിഞ്ഞു. മാത്രമല്ല മരണപ്പെട്ട കുട്ടിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു.

2018-ലും 2019-ലുമുണ്ടായ നിപ രോഗബാധയ്‌ക്ക് ശേഷമുണ്ടാകുന്ന രോഗത്തിന്റെ മൂന്നാം ഘട്ട വരവാണ് ഇത്. മരണമടഞ്ഞ 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു.

കുട്ടിയുമായി സമ്പര്‍ക്കത്തിൽ വന്നവരുടെ പട്ടികയില്‍ 158 പേരുണ്ട്. ഇതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗ ലക്ഷണമുണ്ട്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇരുവരും ആരോഗ്യ പ്രവര്‍ത്തകരാണ്.

അതേസമയം കുട്ടിയെ രോഗബാധയെ തുടര്‍ന്ന് എത്തിച്ച മൂന്ന് ആശുപത്രികളില്‍ കോഴിക്കോട് മെ‌ഡിക്കല്‍ കോളേജില്‍ രോഗത്തെ കുറിച്ച്‌ മുന്‍പരിചയമുണ്ടായിട്ടും കുട്ടിയുടെ സ്രവ പരിശോധന നടത്താത്താതില്‍ വീഴ്‌ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവത്തകർ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles